തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകളും പട്ടങ്ങളും പറത്തുന്നതിന് വിലക്ക്. വിമാനത്താവളത്ത് നിന്ന് 5 കിലോമീറ്റർ പരിധിയിൽ ഇത്തരം വസ്തുക്കൾ പറത്തരുതെന്ന് സിറ്റി പൊലീസ് കമ്മീഷണർ നിർദേശം നൽകി.
ബലൂണുകൾക്കും പട്ടങ്ങൾക്കും പുറമെ ഹൈ റേസർ ക്രാക്കറുകൾ, സ്‌കൈവേൾഡ് ലേസർ ബീം ലൈറ്റുകൾ എന്നിവ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. വിമാനത്തിന്റെ ലാൻഡിംഗ് ദിശയിലേക്ക് ലൈറ്റുകൾ പ്രകാശിപ്പിക്കുന്നത് അപകടത്തിനിടയാക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരം വസ്തുക്കൾക്ക് വിലക്കേർപ്പെടുത്തിയതെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.















