സിനിമ പ്രേക്ഷകർക്ക് മുന്നിൽ വിസ്മയമായി മാറിയ ചിത്രമാണ് കാന്താര. ഋഷഭ് ഷെട്ടിയായിരുന്നു ചിത്രത്തിന്റെ സംവിധായകനും നായകനും. നിലവില്‍ കാന്താര എന്ന സിനിമയുടെ തുടര്‍ച്ച ഒരുക്കുന്ന തിരക്കിലാണ് ഋഷഭ് ഷെട്ടി. മലയാളത്തിന്റെ പ്രിയ നടൻ ജയറാമും ചിത്രത്തില്‍ ഉണ്ടായാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ശിവരാജ്കുമാറിനൊപ്പമായിരുന്നു കന്നഡയിലെ ജയറാമിന്റെ അരങ്ങേറ്റം. ധനുഷിന്റെ രായൺ, വിജയ്‌യുടെ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം തുടങ്ങിയ തമിഴ് ചിത്രങ്ങളുടെ ഭാഗമായ ജയറാം ഇപ്പോൾ തന്റെ രണ്ടാമത്തെ കന്നഡ ചിത്രമായ കാന്താരയിൽ പ്രധാന കഥാപാത്രത്തെയാകും അവതരിപ്പിക്കുക .
കാന്താര സെക്കന്റിലൂടെ ഇന്ത്യൻ സിനിമയിൽ വിപ്ലവം സൃഷ്ടിക്കാനാണ് അണിയറ ടീം പദ്ധതിയിട്ടിരിക്കുന്നത്. റാമോജി ഫിലിം സിറ്റിയുമായി താരതമ്യപ്പെടുത്താവുന്ന തരത്തിൽ കുന്ദാപുരയിൽ വിപുലമായ സെറ്റ് ഒരുക്കുന്നുണ്ട് . 200×200 അടി വിസ്തീർണ്ണം ,എയർ കണ്ടീഷനിംഗ്, ഡബ്ബിംഗ് സ്റ്റുഡിയോ, എഡിറ്റിംഗ് സ്യൂട്ട് എന്നിങ്ങനെയുള്ള അത്യാധുനിക സൗകര്യങ്ങൾ എല്ലാം അതിൽ ഉണ്ടാകും.രാജ്യമൊട്ടാകെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിനായി















