കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ പിടിയിൽ. കൊൽക്കത്ത സ്വദേശി സുരഭി ഖാത്തൂണാണ് പിടിയിലായത്. 1 കിലോയോളം സ്വർണമാണ് പിടികൂടിയത് . അറസ്റ്റിലായ ക്യാബിൻ ക്രൂ നേരത്തെയും സ്വർണ്ണം കടത്തിയെന്ന് ഡിആർഐ പറഞ്ഞു.
14 ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തു. . മസ്‌കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്‌സ്പ്രസ്സിലെ ക്യാബിൻ ക്രൂ ആയിരുന്നു സുരഭി. ശരീരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ ക്യാബിൻ ക്രൂ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യ സംഭവമാണ് ഇതെന്ന് ഡിആർഐ വ്യക്തമാക്കി.















