ആലപ്പുഴ: ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. കുട്ടനാട് പുളിങ്കുന്നിലാണ് സംഭവം. പുതുവൽ വീട്ടിൽ മണിയൻ (72 ) ആണ് മരിച്ചത്. വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ ഇന്നലെ രാത്രിയാണ് ദാരുണ സംഭവം.
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ആലപ്പുഴ ജില്ലയിലുടനീളം വെള്ളക്കെട്ടാണ് ഉണ്ടായത്. മഴ ശക്തി കുറഞ്ഞെങ്കിലും കൃഷി കഴിഞ്ഞു വെള്ളം കയറ്റിയിട്ടിരിക്കുന്ന പാടശേഖരങ്ങളിൽ മഴവെള്ളം കെട്ടി നിൽക്കുന്നത് ജനങ്ങളെ ദുരിതത്തിലാഴ്‌ത്തുന്നുണ്ട്.















