ശബരിമലയിലെ ആചാര സംരക്ഷണത്തിനായുള്ള പോരാട്ടം വിജയിക്കാൻ കാരണമായത് വജയകരമായ 9 വർഷങ്ങൾ താണ്ടി പത്താം വയസ്സിലേക്ക് കടക്കുന്ന ജനം ടിവിക്ക് ആശംസകൾ നേർന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ധർമ്മത്തിന്റെയും ദേശീയതയുടെയും പക്ഷത്ത് നിൽക്കുന്ന മാധ്യമമാണ് ജനം ടിവി എന്ന് അദ്ദേഹം പറഞ്ഞു. ശബരിമല പ്രക്ഷോഭ സമയത്ത് ജനം ടിവി സ്വീകരിച്ച നിലപാടുകളെയും വത്സൻ തില്ലങ്കേരി പ്രശംസിച്ചു. വീഡിയോ സന്ദേശത്തിലൂടെയാണ് ജനം ടിവിക്ക് വത്സൻ തില്ലങ്കേരി ആശംസകൾ നേർന്നത്.
“ധർമ്മത്തിന്റെയും ദേശീയതയുടെയും പക്ഷത്ത് ഉറച്ചുനിന്നുകൊണ്ട് സ്വതന്ത്രമായ മാധ്യമപ്രവർത്തനത്തിന്റെ ദശവത്സരത്തിലേക്ക് കടക്കുന്ന ജനം ടിവിക്ക് എല്ലാ ആശംസകളും നേരുകയാണ്. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ മുൻനിര ചാനലുകൾ എല്ലാം വിശ്വാസികൾക്ക് എതിരായ നിലപാടുകൾ സ്വീകരിച്ച സമയത്ത് ജനം സ്വീകരിച്ചത് നിർഭയമായ ധർമ്മപക്ഷത്തുള്ള നിലപാടാണ്”.
“ശബരിമലയിലെ ആചാര സംരക്ഷണത്തില പോരാട്ട വിജയത്തിന് കാരണമായിത്തീരുന്നത് ജനം ടിവിയുടെ നിലപാടായിരുന്നു. ഇതുപോലെ നിരവധി കാര്യങ്ങളിൽ ജനം ടിവി കൈകൊണ്ട ശരിയായ നിലപാടുകൾ ഇനിയും തുടർന്നുകൊണ്ട് കേരളത്തിലെ ഏറ്റവും ജനപ്രിയമായ ചാനലായി ജനം ടിവിക്ക് മാറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു”- വത്സൻ തില്ലങ്കേരി പറഞ്ഞു.















