ന്യൂഡൽഹി: സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 7.8 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി ഇന്ത്യൻ സമ്പദ് വ്യവസ്ഥ. നാഷണൽ സ്റ്റാസ്റ്റിക്സ് ഓഫീസ് (NSO) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇതോടെ വാർഷിക വളർച്ചാ നിരക്ക് 8.2 ശതമാനത്തിലെത്തുമെന്നാണ് വിലയിരുത്തൽ.
എന്നാൽ ജനുവരി-മാർച്ച് കാലയളവിലെ വളർച്ച ഡിസംബർ പാദത്തിനെ അപേക്ഷിച്ച് 8.6 ശതമാനത്തേക്കാൾ കുറവാണ്. കഴിഞ്ഞ വർഷം ഇത് 7 ശതമാനമായിരുന്നു. 2024-ലെ ആദ്യ മൂന്ന് മാസങ്ങളിൽ ചൈന 5.3 ശതമാനം സാമ്പത്തിക വളർച്ച മാത്രമാണ് രേഖപ്പെടുത്തിയത്.
‘ലോകത്തിന്റെ സൂപ്പർ പവറായി’ ഭാരതം
ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇന്ത്യ കുതിപ്പ് തുടരുമെന്നാണ് ആഗോള റേറ്റിംഗ് ഏജൻസികൾ വ്യക്തമാക്കുന്നത്. ഐഎംഎഫ്, ലോകബാങ്ക്, സെൻട്രൽ ബാങ്ക് തുടങ്ങി നിരവധി റേറ്റിംഗ് ഏജൻസികളാണ് ഇന്ത്യയുടെ വളർച്ചയെ പ്രശംസിച്ചിരിക്കുന്നത്.















