തിരുവനന്തപുരം: പൂട്ടിയിട്ടിരുന്ന വീട്ടിലെ ഫ്രിഡ്ജ് കത്തി നശിച്ചു. വിഴിഞ്ഞം മുക്കോല കാഞ്ഞിരംവിള സ്വദേശി ജോയിയുടെ വീട്ടിലെ ഫ്രിഡ്ജാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.
വീട്ടിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചത്. തുടർന്ന്, വിഴിഞ്ഞം അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. സംഭവത്തെ തുടർന്ന് വീട്ടിലെ വൈദ്യുതി ബന്ധവും കെഎസ്ഇബി അധികൃതർ വിച്ഛേദിച്ചിട്ടുണ്ട്.