സമൂഹ മാദ്ധ്യമങ്ങളിലൂടെ തനിക്കെതിരെ വന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരണവുമായി ആശ ശരത്ത്. നടിയും നർത്തകിയുമായ ആശ ശരത്തുമായി ഒരു വിധത്തിലുള്ള ബിസിനസ് പങ്കാളിത്തവുമില്ലെന്ന കോയമ്പത്തൂർ ആസ്ഥാനമായ സ്പൈസസ് പ്രൊഡ്യൂസർ കമ്പനിയുടെ വാർത്താക്കുറിപ്പും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
ആശ ശരത്തിന്റെ പങ്കാളിത്തത്തിലുള്ള സ്പൈസസ് പ്രൊഡ്യൂസർ കമ്പനി ഓൺലൈൻ തട്ടിപ്പു നടത്തി ആളുകളെ പറ്റിച്ചുവെന്ന തരത്തിലായിരുന്നു സമൂഹ മാദ്ധ്യങ്ങളിൽ പ്രചരിച്ചത് . നടിക്ക് ഈ കമ്പനിയിൽ ഷെയർ ഉണ്ടെന്നും പ്രാണ ഡാൻസ് ആപ്പും ഇതിന്റെ ഭാഗമാണെന്നായിരുന്നു ആരോപണം.
ആശ ശരത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം…
‘‘നന്ദി….സ്നേഹിച്ചവർക്ക് ഒപ്പം നിന്നവർക്ക്.“
പ്രിയപ്പെട്ടവരെ, കഴിഞ്ഞ ദിവസം ചില സമൂഹ മാധ്യമങ്ങൾ വ്യാജ വാർത്തകൾ ചമച്ച് നടത്തിയ നുണപ്രചരണങ്ങളെ അതിജീവിച്ച് എനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവർക്ക് ഹൃദയംകൊണ്ടെഴുതിയ നന്ദി രേഖപ്പെടുത്തുന്നു. കാര്യങ്ങൾ അറിയാതെ നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോടും പരിഭവം തെല്ലുമില്ല! ഒരു സ്ഥാപിത താൽപര്യക്കാരെയും ഈ നാട് സംരക്ഷിച്ചിട്ടുമില്ല. ഇനിയും കൂടെയുണ്ടാകണം.സ്നേഹത്തോടെ.. “ ആശാ ശരത്ത്.















