ന്യൂഡൽഹി: CMRL നടത്തിയത് 103 കോടി രൂപയുടെ ക്രമക്കേടെന്ന് ചൂണ്ടിക്കാട്ടി R0Cയുടെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചു. SFIO യ്‌ക്ക് വേണ്ടിയാണ് ആർഒസി റിപ്പോർട്ട് സമർപ്പിച്ചത്. 2012 മുതൽ 2019 വരെയുള്ള കാലഘട്ടത്തിലാണ് തിരിമറികൾ നടന്നത്. വ്യാജ ഇടപാടുകളുടെ മറവിൽ ചെലവുകൾ പെരുപ്പിച്ച് കാട്ടിയെന്നാണ് കണ്ടെത്തൽ.SFIO അന്വേഷണം തടയണമെന്നുള്ള CMRLൻ്റ ഹർജിയിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.