തിരുവനന്തപുരം : സ്വർണം കടത്തിയതിന് എയർ ഇന്ത്യ എക്‌സ്പ്രസിലെ ക്യാബിൻ ക്രൂ അംഗങ്ങൾ അറസ്റ്റിലായ കേസിൽ ചെയ്തതിന് കൂടുതൽ ജീവനക്കാരുടെ പങ്ക് സംശയിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് . ഇത് സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കി.
വെള്ളിയാഴ്ച പുലർച്ചെയാണ് മസ്കറ്റിൽ നിന്നുള്ള വിമാനത്തിലെ ക്യാബിൻ ക്രൂ അംഗവും കൊൽക്കത്ത സ്വദേശിയുമായ എയർ ഹോസ്റ്റസ് സുരഭി ഖാത്തൂണിനെ ഡയറക്ടറേറ്റ് ഡി ആർ ഐ അറസ്റ്റ് ചെയ്തത് . 960 ഗ്രാം സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. പിന്നാലെ എയര്‍ഇന്ത്യ എക്‌സപ്രസിലെ സീനിയര്‍ കാബിന്‍ ക്രൂ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി സുഹൈലാണ് പിടിയിലായത്.ഇയാൾ സ്വർണക്കടത്തിലെ പ്രധാനിയാണെന്ന് സംശയിക്കുന്നു.
സ്വർണം കടത്തുന്നതിൽ മറ്റ് നിരവധി ക്യാബിൻ ക്രൂ അംഗങ്ങൾക്ക് പങ്കുണ്ടോയെന്നാണ് സംശയം . പലതവണ സുരഭി സ്വർണം കടത്തിയെന്നാണ് ഇതുവരെ ലഭിച്ച തെളിവുകള്‍ സൂചിപ്പിക്കുന്നത്. ഇതിനായി ഇവർക്ക് പ്രത്യേക പരിശീലനം ലഭിച്ചിരുന്നുവെന്നാണ് അധികൃതർ പറയുന്നത് . സുരഭി ഖാത്തൂണ്‍ പല തവണകളിലായി 20 കിലോ സ്വര്‍ണം കടത്തിയതായാണ് കണ്ടെത്തല്‍.
സുരഭിയുടെ സ്വഭാവത്തിലും അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ല . അതേസമയം സുരഭി സ്വർണം കടത്തിയത് കൊടുവള്ളി സംഘത്തിന് വേണ്ടിയാണെന്നും സംശയമുണ്ട് .ഖത്തറില്‍ നിന്നും കണ്ണൂരിലേക്ക് വരുന്നതിനിടെ ആരാണ് സുരഭിക്ക് സ്വര്‍ണം നല്‍കിയതെന്ന് കണ്ടെത്താനുളള നീക്കത്തിലാണ് ഡി ആര്‍ ഐ.















