ഷിംല: ഹിമാചൽ പ്രദേശിലെ മണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ ബിജെപിയുടെ കങ്കണ റണാവത്ത് ലോക്സഭയിലെത്തുമെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ. അന്തരിച്ച വീരഭദ്ര സിങ്ങിന്റെ മകനും, കോൺഗ്രസിന്റെ സ്ഥാനാർത്ഥിയുമായ വിക്രമാദിത്യ സിങ്ങുമായി നേരിട്ടുള്ള പോരാട്ടത്തിലായിരുന്നു ശക്തമായ പോരാട്ടത്തിലായിരുന്നു കങ്കണ .
ഹിമാചൽ പ്രദേശിലെ മാണ്ഡി, പുരാതന ക്ഷേത്രങ്ങളുടെ സമ്പന്നമായ നിര കാരണം പലപ്പോഴും ഛോട്ടി കാശി എന്ന് വിളിക്കപ്പെടുന്നു.പരമ്പരാഗതമായി കോൺഗ്രസിന്റെ കോട്ടയായ മാണ്ഡി ലോക്‌സഭാ സീറ്റ് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ബിജെപിയ്‌ക്കൊപ്പമായിരുന്നു . 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ രാം സ്വരൂപ് ശർമ കോൺഗ്രസിന്റെ പ്രതിഭാ സിങ്ങിനെ 39,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത് .
ജനങ്ങളെ സേവിക്കാനായി ജനങ്ങൾ തന്നെ തെരഞ്ഞെടുക്കുമെന്ന ആത്മവിശ്വാസമാണ് കങ്കണയ്‌ക്ക് . ‘ പലസ്തീനോ മറ്റ് ലോകരാഷ്‌ട്രീയമോ പോലുള്ള വിഷയങ്ങളിലല്ല , സന്ദേശ്ഖാലി അല്ലെങ്കിൽ കശ്മീരി പണ്ഡിറ്റുകൾ പോലുള്ള വിഷയങ്ങളിൽ നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം‘ എന്നും കങ്കണ പറഞ്ഞു.















