തിരുവനന്തപുരം : എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ . സാധാരണയായി തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസങ്ങളിൽ കൈരളി ചാനലിൽ വല്യേട്ടൻ സിനിമ പ്രക്ഷേപണം ചെയ്യുന്നതിനെയാണ് ശ്രീജിത്ത് പണിക്കർ ട്രോളിയത് . ‘ അതിനിടെ ഗൈരളി സ്റ്റുഡിയോയിൽ: “ആ വല്യേട്ടന്റെ സിഡി ആരാടാ എടുത്തു മാറ്റിവച്ചത്? ഒരു സാധനം വച്ചാൽ വച്ചിടത്തു കാണില്ല.‘ എന്നാണ് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്.
കന്യാകുമാരിയിൽ നിന്ന് കിട്ടിയ നിർദേശപ്രകാരം എക്സിറ്റ് പോളും ഹാക്ക് ചെയ്തതാകാമെന്നും , സഖാക്കളേ, നമ്മൾ തളരരുതെന്നും ശ്രീജിത്ത് പണിക്കർ മറ്റൊരു പോസ്റ്റിൽ പറയുന്നു. ‘ അന്തിമഫലം വരുമ്പോൾ നമ്മൾ മത്സരിച്ച 52 സീറ്റുകളിൽ മാത്രമല്ല, നമ്മൾ മത്സരിക്കാത്ത ചില സീറ്റുകളിൽ കൂടി നമ്മൾ ജയിച്ചിരിക്കും. അതാണ് വൈരുദ്ധ്യാത്മക ഭൗതിക വാതകം.‘ എന്നും ശ്രീജിത്ത് പണിക്കർ കുറിക്കുന്നു.















