ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷത്തിനാെപ്പം ചേർന്ന് ബിജെപി സർക്കാരിനെ അവഹേളിച്ച വിവാദ യൂട്യൂബർ ധ്രുവ് റാഠി എക്സിറ്റ് പോൾ വന്നതിന് പിന്നാലെ ഇൻസ്റ്റഗ്രാമിലെ കമൻ്റ് ഓഫ് ചെയ്ത് ഭയന്നോടി. പോസ്റ്റ് ചെയ്ത എല്ലാ വീഡിയോയുടെയും കമൻ്റ് സെക്ഷൻ ഓഫ് ചെയ്തിട്ടുണ്ട്.
മൂന്നാം തവണയും എൻഡിഎ സർക്കാർ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്ന് എല്ലാ എക്സിറ്റ് പോളുകളും പറഞ്ഞതോടെയാണ് ധ്രുവ് റാഠി പേടിച്ച് കമൻ്റ് ബോക്സുകൾ ഓഫ് ചെയ്തതത്. പ്രധാനമന്ത്രിയുടെ കന്യാകുമാരിയിലെ ധ്യാനത്തിനെയും ഇയാൾ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചിരുന്നു.
റിമാൽ ചുഴലിക്കാറ്റിനെ തുടർന്ന് ദുരന്തബാധിതരായവരെ ആശ്വാസം പകരാൻ പങ്കുവച്ച ട്വീറ്റിലാണ് ഇയാൾ പരിഹാസ മറുപടിയുമായെത്തിയത്.ഹരിയാനക്കാരനായ ഇയാളും ഭാര്യയും ജർമനിയിലാണ് താമസം. 2014 ൽ യൂട്യൂബ് ചാനൽ തുടങ്ങിയ ഇയാൾ 2016 മുതലാണ് ബിജെപിയെ കടന്നാക്രമിക്കാൻ തുടങ്ങിയത്.