ടെൽഅവീവ്: ഇന്ത്യൻ ബീച്ചുകൾ സന്ദർശിക്കാൻ പൗരന്മാരോട് ആവശ്യപ്പെട്ട് ഇസ്രായേൽ . ഇസ്രായേൽ പൗരന്മാർക്ക് മാലദ്വീപ് വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ഇന്ത്യയിലെ ഇസ്രായേൽ എംബസിയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന ഇറക്കിയത്.
” മാലദ്വീപ് ഇപ്പോൾ ഇസ്രായേലികളെ സ്വീകരിക്കുന്നില്ല. എന്നാൽ ഇങ്ങ് ഇന്ത്യയിൽ ഇസ്രായേലി വിനോദസഞ്ചാരികളെ ഹൃദ്യമായി സ്വാഗതം ചെയ്യുന്ന നിരവധി മനോഹരമായ ബിച്ചുകളുണ്ട്”, എംബസി എക്സിൽ കുറിച്ചു. ഒപ്പം ലക്ഷദ്വീപ്, ഗോവ, കേരളം , ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയുൾപ്പെടെ പ്രമുഖ ബീച്ചുകളുടെ ചിത്രങ്ങളും നൽകിയിട്ടുണ്ട്.
Since the Maldives is no longer welcoming Israelis, here are some beautiful and amazing Indian beaches where Israeli tourists are warmly welcomed and treated with utmost hospitality. 🏖️🇮🇳
Check out these recommendations from @IsraelinIndia, based on the places visited by our… pic.twitter.com/kGNEDS6fsp
— Israel in India (@IsraelinIndia) June 3, 2024
മാലദ്വീപിന്റെ സമ്പദ് വ്യവസ്ഥയുടെ നിലനിൽപ്പ് തന്നെ വിനോദ സഞ്ചാരമേഖലയെ ആശ്രയിച്ചാണ്. പ്രതിവർഷം പത്ത് ലക്ഷത്തോളം സഞ്ചാരികളാണ് ഈ ദ്വീപ് രാഷ്‌ട്രത്തിൽ എത്തിയിരുന്നത്. ഇതിൽ 15,000 ലധികം പേർ ഇസ്രായേൽ നിന്നുള്ളവരാണ്. ഇന്ത്യക്ക് പിന്നാലെ ഇസ്രായേലും നിലപാട് കടുപ്പിച്ചതോടെ മാലദ്വീപിന്റെ സ്ഥിതി കൂടുതൽ പരുങ്ങലിലാകുകയാണ്.
പലസ്തീനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് മാലദ്വീപ് ഭരണകൂടം ഇസ്രായേൽ പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയത്. ഇതിന് പിന്നാലെ മാലദ്വീപ് പൗരൻമാരോട് രാജ്യം വിടണമെന്ന് ഇസ്രേയേലും ആവശ്യപ്പെട്ടിട്ടുണ്ട്..















