‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയ്‌ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത ഗുരുവായൂർ അമ്പല നടയിൽ ചിരിയുടെ മാലപ്പടക്കങ്ങളാണ് തീയേറ്ററുകളിൽ തീർത്തത്. ഒരു വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവവികാസങ്ങൾ നർമ്മത്തിൽ ചാലിച്ചൊരുക്കിയ ചിത്രത്തിൽ പൃഥ്വിരാജും, ബേസിൽ ജോസഫും, അനശ്വര രാജനും, നിഖില വിമലും തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. സിനിമയുടെ ഓരോ വിശേഷങ്ങങ്ങളും വളരെ ആകാംക്ഷയോടെ ഏറ്റെടുക്കുന്ന ആരാധകർ വിവാഹ സാരിയിലെത്തിയ അനശ്വര രാജന്റെ ചിത്രങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്.
ഗുരുവായൂർ അമ്പല നടയുടെ സെറ്റിൽ, ഗോൾഡൻ കസവുള്ള വെള്ള സെറ്റ് സാരിയും ആഭരണങ്ങളും അണിഞ്ഞ് ഒരു വധുവിനെ പോലെ നിൽക്കുന്ന അനശ്വരയുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. നിമിഷ നേരങ്ങൾക്കുള്ളിൽ നിരവധി ആരാധകരാണ് താരത്തെ അഭിനന്ദിച്ചും ആശംസകൾ അറിയിച്ചും എത്തിയത്. ‘Guruvayoor Ambala Nadayil…Running Successfully..’എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.
മേയ് 16ന് തീയേറ്ററുകളിലെത്തിയ ഗുരുവായൂർ അമ്പല നടയിൽ ആദ്യ ദിനം തന്നെ മികച്ച കളക്ഷൻ സ്വന്തമാക്കിയിരുന്നു. യാഥാർത്ഥ ഗുരുവായൂർ അമ്പല നടയാണെന്ന് തോന്നുന്ന വിധത്തിൽ അതി ഗംഭീരമായ സെറ്റായിരുന്നു സിനിമയ്‌ക്കായി അണിയറപ്രവർത്തകർ ഒരുക്കിയത്. തമിഴ് നടൻ യോഗി ബാബുവും ചിതത്തിൽ പ്രധാനവേഷത്തെ അവതരിപ്പിക്കുന്നു.















