മുംബൈ: മുംബൈയിൽ നടന്ന ഐഡബ്ള്യുഎം ബസ് ഡിജിറ്റൽ അവാർഡ്‌സിൽ തിളങ്ങി ബോളിവുഡ് നടിമാരായ കാജോളും സുസ്മിത സെന്നും. കഴിഞ്ഞ ദിവസം ദിവസം നടന്ന അവാർഡ് നിശയിൽ അങ്കിത ലോങ്കടെ, വിക്കി ജൈന, താഹ ഷാ ബാദുഷാ, തേജസ്വി പ്രകാശ്, നൈല ഗ്രൈവാൾ, മനീഷ റാണി തുടങ്ങി നിരവധി സെലിബ്രിറ്റികളും ബോളിവുഡ് താരങ്ങളും അണിനിരന്നു.

ഇൻസ്റ്റഗ്രാം പേജുകളിൽ പങ്കുവയ്‌ക്കപ്പെട്ട വീഡിയോകളിൽ സുസ്മിതയും കാജോളും തമ്മിലുള്ള സൗഹൃദ സംഭാഷണങ്ങളും സന്തോഷം പങ്കുവയ്‌ക്കുന്നതും കാണാം. മറ്റൊരു വീഡിയോയിൽ ഇരുവരും ആലിംഗനം ചെയ്ത് പിരിയുന്നതും കാണാം. കാജോൾ സുസ്മിതയെ അഭിനന്ദിക്കുന്നുമുണ്ട്.

പ്രഭുദേവയ്‌ക്കൊപ്പമുള്ള ആക്ഷൻ ത്രില്ലർ ചിത്രം മഹാറാണി- ക്വീൻ ഓഫ് ക്വീൻസ് ആണ് കാജോളിന്റെതായി ഇറങ്ങാനിരിക്കുന്ന അടുത്ത സിനിമ. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും. പ്രേക്ഷക ശ്രദ്ധ നേടിയ ത്രില്ലർ ഡ്രാമ ആര്യയിലാണ് സുസ്മിത അവസാനമായി പ്രത്യക്ഷപ്പെട്ടത്.















