കാട്ടുതീ പടരുന്നതിനിടെ അപകടകരമായ ട്രെയിൻ യാത്ര. സൈബീരിയയിലെ പർവതപ്രദേശമായ മ്യുസ്‌കി ജില്ലയിലാണ് സംഭവം. വൻ തോതിൽ കാട്ടുതീ പടരുമ്പോഴാണ് കാടിന്റെ മദ്ധ്യേയുളള റെയിൽവേ ട്രാക്കിലൂടെ ട്രെയിൻ ഓടിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡ്രൈവറുടെ ക്യാബിനിൽ നിന്നും എടുത്ത വീഡിയോയാണ് വൈറലാവുന്നത്.
ലോകപ്രശസ്തമായ ട്രാൻസ്-സൈബീരിയൻ റൂട്ടിന്റെ കിഴക്കൻ ഭാഗത്തുള്ള ‘സൈബീരിയൻ റെയിൽവേ’ എന്നറിയപ്പെടുന്ന 2,687 മൈൽ ദൈർഘ്യമുള്ള ബൈക്കൽ-അമുർ മെയിൻ ലൈനിലായിരുന്നു ട്രെയിൻ ഓടിയത്. തീ ആളിപ്പടരുന്നതും വഴി കാണാൻ കഴിയാത്തവിധം പുക ഉയരുന്നതും വീഡിയോയിൽ കാണാം.
In Russian Buryatia, a train was filmed from the driver’s cab as it rushes through a forest fire.
Forest fires have been burning in the republic for several days. The total area covered by the fire is 30,686 hectares. Only for the past 24 hours 6 new fires were discovered.… pic.twitter.com/vWGuwStU3H
— Anton Gerashchenko (@Gerashchenko_en) June 2, 2024
“>
ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകമായ ബൈക്കൽ തടാകത്തിന് സമീപമുള്ള വനങ്ങളിൽ ദിവസങ്ങളായി വൻ കാട്ടുതീ ആളിക്കത്തുകയാണ്. ഏകദേശം 30,000 ഹെക്ടർ ഇതിനകം തീപിടുത്തം മൂലം നശിച്ചു. മ്യുസ്‌കി ജില്ല അടക്കമുള്ള പ്രദേശങ്ങൾ ചുറ്റുപാടുമുള്ള പ്രദേശങ്ങളിലേക്ക് തീ ഇതിനോടകം വ്യാപകമായി പടർന്നു കഴിഞ്ഞു.















