കണ്ണൂര്‍: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായ പഞ്ചാബിലേക്ക് പോയ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു. കണ്ണവം സ്വദേശി എ. രവി (54) ആണ് മരിച്ചത്. ഇദ്ദേഹം കണ്ണൂർ ക്യാമ്പിലെ ക്യാമ്പ് ഫോളോവർ ആയിരുന്നു.
ലുധിയാനയിലായിരുന്നു സംഭവം. തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലേക്കുള്ള മടക്കയാത്രയിലായിരുന്നു സംഭവം. ചൂട് സഹിക്കാൻ കഴിയാതെ ഇദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി സഹയാത്രികൻ പറഞ്ഞു.
മൃതദേഹം പഞ്ചാബിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡ്യൂട്ടിക്ക് പോയവര്‍ക്ക് മികച്ച സൗകര്യങ്ങൾ ലഭിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.















