യൂട്യൂബിൽ ഏതൊക്കെ രീതിയിലുള്ള വീഡിയോകൾ അവതരിപ്പിക്കാമെന്ന് ഇപ്പോഴും പൊതു സമൂഹത്തിന് വ്യക്തമായിട്ട് അറിയില്ല. ഏതൊക്കെ വീഡിയോകളാണ് അവതരിപ്പിക്കാൻ അനുമതിയുള്ളതെന്നും അനുവാദമില്ലാത്ത ഉള്ളടക്കം ഏതൊക്കെയാണെന്നും നോക്കാം.
ഒരു യൂട്യൂബ് ക്രിയേറ്ററിന് 90 ദിവസത്തിനുള്ളിൽ 3 സ്ട്രൈക്കുകൾ ലഭിക്കുകയാണെങ്കിൽ ചാനൽ നഷ്ടപ്പെടും. ഇത് കൂടാതെെ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ചാനൽ നഷ്ടപ്പെടും. യൂട്യൂബ് ആദ്യം സ്ട്രൈക്ക് നൽകുന്നത് വീഡിയോകൾ, ലൈവ്സ്ട്രീമുകൾ എന്നിവ അപ്‌ലോഡ് ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി കൊണ്ടാകും.
ഇത് കൂടാതെ, ഹാനികരമായ പ്രവൃത്തികൾ നിയമവിരുദ്ധമായ പ്രവർത്തികൾ എന്നിവയ്‌ക്കും യൂട്യൂബിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങളിൽ ഇരുന്ന് വീഡിയോ ചിത്രീകരിക്കുന്നതിനും വിലക്ക് കിട്ടാൻ സാധ്യത ഏറെയാണ്. ഡ്രൈവർക്കോ മറ്റുള്ളവർക്കോ ഗുരുതരമായ പരിക്ക്, മരണം എന്നിവ ഉണ്ടായാൽ സ്ട്രൈക്ക് ലഭിക്കും.
ഈ കാരണങ്ങൾ വച്ചു നോക്കിയാൽ അടുത്തിടെ കാറിൽ നീന്തൽക്കുളം ഒരുക്കിയ സഞ്ജു ടെക്കിയുടെ യൂട്യബിനും സ്ട്രൈക്ക് ലഭിക്കാൻ സാധ്യത ഏറെയാണ്. അപകടകരമായ രീതിയിലാണ് യൂട്യൂബർ റോഡിലൂടെ സഞ്ചരിച്ചത്. ഇതിനെ തുടർന്ന് സഞ്ജു ടെക്കിക്കെതിരെ നിയമ നടപടിയും സ്വീകരിച്ചിട്ടുണ്ട്.















