ന്യൂഡൽഹി: വോട്ടണ്ണലിന്റെ ആദ്യ മണിക്കൂറിൽ വ്യക്തമായ ലീഡ് നിലനിർത്തി നരേന്ദ്രമോദി മന്ത്രിസഭയിലെ മന്ത്രിമാർ. ഗാന്ധിനഗറിൽ അമിത്ഷാ 1.24 ലക്ഷം വോട്ടുകൾക്ക് മുന്നിലാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോസ്റ്റൽ വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ 35,000 വോട്ടിന് അമിത്ഷാ ലീഡ് ചെയ്തിരുന്നു.
അനുരാഗ് സിംഗ് ഠാക്കൂർ- 6492, കിരൺ റിജ്ജു- 11993, സർബാനന്ദ സോനാവാൾ- 2112, രവിശങ്കർ പ്രസാദ്- 1322, ഡോ. മൻസൂഖ് മാണ്ഡവ്യ- 28634 എന്നിങ്ങനെയാണ് ലീഡ് നില.
നിലവിൽ 297 സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുകയാണ്. 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.















