ലക്നൗ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് നടനും , ഗോരഖ്പൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ രവി കിഷൻ . ഭാര്യയ്‌ക്കൊപ്പം ഗോരഖ്പൂരിലെ ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയതാണ് രവി കിഷൻ .
“ഇത് ചരിത്രപരമാണ്, രാമരാജ്യം തുടരും. ലോകത്തിലെ ഏറ്റവും വലിയ നേതാവ് മൂന്നാം തവണയും പ്രധാനമന്ത്രിയാകാൻ പോകുന്നു… രാജ്യത്തെ ജനങ്ങൾ ഈ രാജ്യത്തെ വിജയിപ്പിച്ചു. പ്രധാനമന്ത്രി മോദിയിൽ വിശ്വാസം അർപ്പിക്കുകയും ചെയ്തു. എക്‌സിറ്റ് പോളുകൾ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു. “ അദ്ദേഹം പറഞ്ഞു.
വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഗോരഖ്പൂരിലെ പഞ്ച്മുഖി ഹനുമാൻ ക്ഷേത്രത്തിൽ എത്തി അദ്ദേഹം അനുഗ്രഹം തേടി. ബഹുജൻ സമാജ് വാദി പാർട്ടിയുടെ ജാവേദ് സിംനാനിയാണ് ഗോരഖ്പൂരിൽ രവികിഷന്റെ പ്രധാന എതിരാളി.