തിരുവനന്തപുരം: തിരുവനന്തപുരത്ത് ലീഡ് നില ഉയർത്തി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. 5000 വോട്ടുകൾക്ക് മുന്നിലാണ് അദ്ദേഹം. 66000 വോട്ടുകളാണ് അദ്ദേഹം ഇതുവരെ നേടിയത്. കോൺഗ്രസിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന പ്രദേശങ്ങളിൽ പോലും വ്യക്തമായ ആധിപത്യം പുലർത്താൻ എൻഡിഎ സ്ഥാനാർത്ഥിക്കായി.
ത്രികോണ മത്സരം എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും എൽഡിഎഫിന്റെ പന്ന്യൻ രവിന്ദ്രൻ ഒരിക്കൽ പോലും ലീഡിൽ മുന്നോട്ട് വന്നില്ല. തിരുവന്തപുരത്തിന്റെ വികസനം പറഞ്ഞാണ് രാജീവ് ചന്ദ്രശേഖർ വോട്ട് അഭ്യർത്ഥിച്ചത്. വിശ്വപൗരൻ എന്ന ഇമേജിൽ രണ്ട് തവണ വിജയിച്ച് കയറിയ ശശി തരൂരിന് പക്ഷെ, ആ ഇമേജ് ഇത്തവണ വോട്ടായി മാറിയില്ലെന്ന് വേണം കരുതാൻ.
നിലവിൽ സംസ്ഥാനത്ത് രണ്ട് എൻഡിഎ സ്ഥാനാർത്ഥികളാണ് ലീഡ് ചെയ്യുന്നത്. തൃശൂരിലെ സുരേഷ് ഗോപിയുടെ ലീഡ് 30000 കടന്നു. 1,60000 വോട്ടുകൾ ഇതിനോടകം സുരേഷ് ഗോപിക്ക് ലഭിച്ച് കഴിഞ്ഞു. സംസ്ഥാനത്ത് 16 സീറ്റുകളിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുമ്പോൾ ഒരിടത്ത് മാത്രമാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലീഡ്.