മഹാരാഷ്ട്രയിലും ബിജെപി തേരോട്ടം. 48 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് മുന്നേറുന്നത്.
ഉത്തർ പ്രദേശിന് ശേഷം രാജ്യത്ത് ഏറ്റവുമധികം ലോക്സഭ സീറ്റുള്ള സംസ്ഥാനമാണ് മഹാരാഷ്‌ട്ര.
മിക്ക പ്രമുഖരും കേന്ദ്ര മന്ത്രിമാരും ജനവിധി തേടുന്നതും മഹാരാഷ്‌ട്രയിൽ നിന്നാണ്. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നാഗ്പൂരിൽ നിന്നാണ് ജനവിധി തേടുന്നത്. 30,542 വോട്ടിന്റെ ലീഡിലാണ് ഗഡ്കരി മുന്നേറുന്നത്.
മുംബൈ നോർത്തിൽനിന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ജനവിധി തേടുന്നത്. 57,417 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അദ്ദേഹം മുന്നേറുകയാണ്.

മുംബൈ നോർത്ത് സെൻട്രലിലും ബിജെപി സ്ഥാനാർത്ഥി മുന്നേറുകയാണ്. അഭിഭാഷകവൃത്തി ഉപേക്ഷിച്ച് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന അഡ്വ. ഉജ്വൽ നിഗം 36,922 വോട്ടിന് ലീഡ് ചെയ്യുകയാണ്.
















