ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട ഫലസൂചനകൾ പുറത്ത് വരുമ്പോൾ മഥുരയിൽ നിന്ന് ഇക്കുറിയും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി ഹേമ മാലിനി. വളരെ ആകാംക്ഷയേറിയ നിമിഷമാണിതെന്നും വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്നും ഹേമാ മാലിനി പറഞ്ഞു. ലീഡ് നില ഉയരുന്നതിനിടെ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഹേമാ മാലിനി.
ഉറപ്പായും മോദി സർക്കാർ തന്നെ അധികാരത്തിലെത്തും. എല്ലായിടത്തും ബിജെപിയ്‌ക്ക് മികച്ച വിജയമായിരിക്കും ഉണ്ടാവുകയെന്നും ഹേമാ മാലിനി പറഞ്ഞു. മഥുരയിൽ 65,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഹേമാ മാലിനി മുന്നിൽ നിൽക്കുന്നത്.
രണ്ടാം വട്ടമാണ് ഹേമാ മാലിനി മഥുരയിൽ നിന്ന് ജനവിധി തേടുന്നത്. ഹേമാ മാലിനിയുടെ ജനപ്രീതിയാണ് എതിർ സ്ഥാനാർത്ഥികളെ ബഹുദൂരം പിന്നിലാക്കിയത്. കേന്ദ്രപദ്ധതികൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും നിലനിർത്താൻ ഹേമ മാലിനിക്ക് സാധിച്ചു. മഥുരയെ കൂടുതൽ വികസനത്തിലേക്ക് കൈപിടിച്ച് ഉയർത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഹേമാ മാലിനി വ്യക്തമാക്കുന്നു.















