കണ്ണൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അനുകൂല തരംഗമെന്ന് വടകരയിൽ തോൽവി ഉറപ്പിച്ച എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ. പാർലമെന്റ് തിരഞ്ഞെടുപ്പ് അങ്ങനെ ആയിരിക്കും. ബിജെപിക്ക് ബദലായി കേരളത്തിലെ ജനങ്ങൾ കാണുന്നത് കോൺഗ്രസിനെയാണ്. ഇൻഡി മുന്നണി നില മെച്ചപ്പെടുത്തിയില്ലേ. നവ മാദ്ധ്യമ പ്രചരണങ്ങൾ വലിയ തോതിൽ ബാധിച്ചു. ന്യൂ മീഡിയ എല്ലാവർക്കും കൈകാര്യം ചെയ്യാൻ അറിയണമെന്നില്ല. യഥാർത്ഥ രാഷ്‌ട്രീയ പ്രശ്നങ്ങൾ എത്തുന്നതിന് മുൻപേ നുണകൾ പ്രചരിച്ചു.
വ്യാജ പ്രചാരണം വന്നാൽ മറുപടി പറയുമ്പോഴേക്കും വ്യാജ പ്രചാരണം എല്ലാവരുടെയും മനസിലെത്തും. കേരളത്തിൽ മുഴുവൻ ഉണ്ടല്ലോ. ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് തോന്നുന്നില്ല. ജനത പൂർണമായി തള്ളിക്കളഞ്ഞെന്ന് പറയാനാകില്ല. തമിഴ് നാട്ടിൽ രണ്ടു സ്ഥാനാർത്ഥികൾ മുന്നേറുന്നുണ്ടല്ലോ? ഇടതിന്റെ പ്രസക്തിയൊന്നും നഷ്ടമായില്ല. തിരഞ്ഞെടുപ്പിൽ വിജയവും പരാജയുമാെക്കെ ഉണ്ടാകും. ഇതിനിടെ മറ്റ് സ്പർദ്ധകളൊന്നും ഉണ്ടാകരുത്.