ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ രാഷ്‌ട്രീയ ജീവിതത്തിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി മാണ്ഡിയിലെ എൻഡിഎ സ്ഥാനാർത്ഥി കങ്കണാ റണാവത്ത്. നിലവിൽ 65,807 വോട്ടുകൾക്കാണ് കങ്കണ ലീഡ് ചെയ്യുന്നത്.
‘എന്റെ ജന്മസ്ഥലമാണ് ഇവിടം. ഞാനിവിടെ നിന്ന് എവിടേക്കും പോകില്ല. എന്നാൽ മറ്റ് പലർക്കും ഇവിടെ നിന്ന് പോകേണ്ടി വരും. അവർ ബാഗ് പാക്ക് ചെയ്യുന്നതാണ് നല്ലത്. എന്റെ ജനങ്ങളുടെ ക്ഷേമത്തിനായുള്ള എന്റെ പ്രയതനം ഇനിയും തുടരും’-കങ്കണ പറഞ്ഞു.
2,76,386 വോട്ടുകൾക്ക് പിന്നിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിംഗ്. ഗ്രാമീണ മേഖലയിലെ വിനോദസഞ്ചാരം വിപുലീകരിക്കുക, നിർത്തിവച്ച പദ്ധതികൾ യാഥാർത്ഥ്യമാക്കുക, സ്ത്രീകളുടെ ഉന്നമനത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുക എന്നിവയാണ് മാണ്ഡിയുടെ വികസനത്തിനായി കങ്കണ നടപ്പിലാക്കാനിരിക്കുന്ന പ്രവർത്തനങ്ങൾ.