ഐപിഎൽ മാമാങ്കത്തിന് കൊടിയിറങ്ങിയതോടെ തിരക്കുകളെല്ലാം മാറ്റിവച്ച് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ എംഎസ് ധോണി. ഭാര്യ സാക്ഷിക്കും മകൾ സിവയ്‌ക്കുമൊപ്പം അവധിക്കാലം ആഘോഷിക്കുന്ന കൂൾ ക്യാപ്റ്റന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. സാക്ഷി സിംഗിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ചിത്രങ്ങൾ കാണാം..
View this post on Instagram
ആനന്ദ് അംബാനിയുടെയും രാധിക മെർച്ചെന്റിന്റെയും രണ്ടാം ഘട്ട പ്രീ- വെഡ്ഡിംഗ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇറ്റലിയിലെത്തിയതായിരുന്നു എംഎസ് ധോണിയും കുടുംബവും. ക്രിക്കറ്റ് താരങ്ങൾക്കും, സിനിമാ ലോകത്തെ ഉന്നതർക്കും മറ്റ് താരങ്ങൾക്കും അത്യാഢംബര വിരുന്നാണ് ഇറ്റലിയിൽ അംബാനി കുടുംബം ഒരുക്കിയിരിക്കുന്നത്. ഇതിനിടെയാണ് സാക്ഷിക്കും സിവയ്‌ക്കുമൊപ്പം ഇറ്റലിയിലെ സായാഹനങ്ങൾ മഹി ആഘോഷമാക്കുന്നത്.