ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ മികച്ച പ്രകടനവുമായി എൻഡിഎ സഖ്യം മുന്നേറുന്നു. സംസ്ഥാനത്തെ 25 ലോക്സഭാ സീറ്റുകളിൽ 21 സീറ്റുകളിലും എൻഡിഎ മുന്നേറുകയാണ്.
ആന്ധ്രയിൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണൽ ഇന്നായിരുന്നു. ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി ഇവിടെ അധികാരം ഉറപ്പിച്ചു കഴിഞ്ഞു. ആന്ധ്രയിലെ ഭരണ കക്ഷിയായ വൈഎസ്ആർ കോൺഗ്രസിന് ഭരണം നഷ്ടമാകുമെന്ന് ഉറപ്പായി. ആകെയുള്ള 175 സീറ്റുകളിൽ 157 സീറ്റുകളിലും എൻഡിഎ സഖ്യമാണ് മുന്നേറുന്നത്. 18 സീറ്റുകളിൽ മാത്രമാണ് വൈഎസ്ആർ കോൺഗ്രസിന് ലീഡുള്ളത്.
2019-ൽ 151 സീറ്റുകൾ നേടിയാണ് വൈഎസ്ആർ കോൺഗ്രസ് ആന്ധ്രയിൽ അധികാരത്തിലെത്തിയത്. അന്ന ടിഡിപിക്ക് 23 സീറ്റും ജനസേനയ്‌ക്ക് ഒരു സീറ്റുമാണ് നേടിയത്. ഇത്തവണ വൈ എസ് രാജശേഖര റെഡ്ഡിയുടെ മകൾ ശർമിളയെ കളത്തിലിറക്കി പരീക്ഷണം നടത്തിയതും പരാജയ സൂചനയാണ് ലഭിക്കുന്നത്.