ലക്നൗ: മഥുരയിലെ ജനങ്ങളെ മൂന്നാമതും സേവിക്കാൻ കഴിഞ്ഞതിൽ നന്ദിയുണ്ടെന്ന് ബിജെപി നേതാവും നടിയുമായ ഹേമ മാലിനി. വിജയം നേടാൻ സാധിച്ചതിൽ ജനങ്ങളോടും എൻഡിഎ സഖ്യത്തിലെ പ്രവർത്തകരോടും നന്ദി അറിയിക്കുന്നെന്നും ഹേമ മാലിനി പറഞ്ഞു. വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും താൻ ശ്രമിക്കുമെന്നും ഹേമ മാലിനി മാദ്ധ്യമങ്ങളോട് പറഞ്ഞു. മഥുരയിലെ ഗതാഗത കുരുക്ക് പരിഹരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ മഥുര മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ ഹേമ മാലിനി രണ്ട് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയം ഉറപ്പിച്ചത്. ഇൻഡി സഖ്യത്തിലെ മുകേഷ് ധൻകർ, ബഹുജൻ സമാജ് പാർട്ടിയുടെ സുരേഷ് സിംഗ് എന്നിവരായിരുന്നു ഹേമാമാലിനിയുടെ എതിരാളികൾ.
മഥുരയിൽ ഹാട്രിക് അടിച്ചതിന് പിന്നാലെ ഹേമമാലിനിക്ക് മകൾ ഇഷ ഡിയോളും ആശംസകൾ നേർന്നു. ‘അഭിനന്ദനങ്ങൾ അമ്മ’ എന്നായിരുന്നു ഇഷ് കുറിച്ചത്.