ഇടതില്ലാതെ കേരളമുണ്ടെന്ന് നടൻ ഹരീഷ് പേരടി. കമ്യൂണിസ്റ്റിന് ആകെയുള്ളത് ആലത്തൂരിലെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. ഫെയ്സ് ബുക്കിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ വാക്കുകൾ.
‘ഇടതില്ലാതെ കേരളമുണ്ട്.. ആകെയുള്ളത് ആലത്തൂരിലെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം മാത്രം…പഠിക്കാനും പരിശോധിക്കാനുമൊന്നുമില്ല..ഇരുപത് മണ്ഡലങ്ങളിലും ചെന്ന് സാധാരണ മനുഷ്യരുടെ ജീവിതത്തെ വെറുതെ ഒന്ന് തൊട്ടുനോക്കിയാൽ മതി..അപ്പോൾ മനസ്സിലാവും കേരളത്തിന് നല്ല ജീവനുണ്ടെന്ന്..കരുത്താർന്ന രാഷ്‌ട്രിയ ബോധത്തിന്റെ ഉറച്ച നിലപാടുണ്ടെന്ന്..കേരളത്തിന്റെ ജനങ്ങളുടെ പ്രതിനിധികൾക്ക് അഭിവാദ്യങ്ങൾ…’-ഹരീഷ് പേരടി കുറിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന് മാത്രമാണ് ജയിച്ചത്. തുടർച്ചയായി ഭരണത്തിൽ ഇരുന്നിട്ടും ഇത്ര കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിൽ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വിമർശനം ശക്തമാണ്. ഇതിന്റെ ചവടുപിടിച്ചാണ് ഹരീഷ് പേരടിയും വിമർശിച്ചത്.















