അമേഠി;അമേഠിയിലെ ജനങ്ങളെ സേവിക്കാൻ ഇനിയും ഉണ്ടാകുമെന്ന് സ്മൃതി ഇറാനി . ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ പ്രതികരണത്തിൽ സ്മൃതി ഇറാനി ഒപ്പം നിന്നവർക്ക് നന്ദി അറിയിക്കുകയും ചെയ്തു.
“നിയോജകമണ്ഡലത്തിന്റെയും പാർട്ടിയുടെയും സേവനത്തിൽ അങ്ങേയറ്റം അർപ്പണബോധത്തോടെയും വിശ്വസ്തതയോടെയും പ്രവർത്തിച്ച എല്ലാ ബിജെപി പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു. 30 വർഷത്തെ മുടങ്ങിക്കിടക്കുന്ന ജോലികൾ വെറും 5 വർഷം കൊണ്ട് പൂർത്തിയാക്കിയ സർക്കാരുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും. അതിനും ഞാൻ നന്ദി പറയുന്നു.വിജയിച്ചവരെ ഞാൻ അഭിനന്ദിക്കുന്നു. അമേഠിയിലെ ജനങ്ങളുടെ സേവനത്തിനായി ഞാൻ തുടരും “ – എന്നാണ് സ്മൃതി ഇറാനി പറഞ്ഞത്.
‘ ജീവിതം അങ്ങിനെയാണ്…ഒരു ദശാബ്ദം നീണ്ട രാഷ്‌ട്രീയ ജീവിതത്തില്‍ ഒരോ ഗ്രാമങ്ങളിലൂടെയും ഞാന്‍ സഞ്ചരിച്ചു. ജീവിതങ്ങളെ കെട്ടിപ്പടുത്തും ജനങ്ങളില്‍ പ്രതീക്ഷയും പ്രചോദനവും വളര്‍ത്തി. റോഡുകള്‍, കെട്ടിടങ്ങള്‍, മെഡിക്കല്‍ കോളജ് തുടങ്ങി വികസനപ്രവര്‍ത്തനങ്ങളെല്ലാം നടത്തി. തോല്‍വിയിലും വിജയത്തിലും എന്നോടൊപ്പം നിന്നവരോട് നന്ദി. ഇന്ന് വിജയമാഘോഷിക്കുന്നവര്‍ക്ക് അഭിനന്ദനങ്ങള്‍’. സന്തോഷമല്ലേ എന്ന് ചോദിച്ചാല്‍ അതിന് കുറവൊന്നുമില്ല സാര്‍ എന്നായിരിക്കും മറുപടി ‘ എന്നും സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു.















