കേരളത്തിലെ തനത് ശൈലിയിലുള്ള പാട്ടുകളാണ് നാടൻപാട്ടുകൾ. ഓരോ പ്രദേശത്തിന്റെ സംസ്‌കാരങ്ങളും, പൈതൃകവും, സാമൂഹ്യവ്യവസ്ഥകളും വിളിച്ചോതുന്ന പാട്ടുകളാണിവ. മിക്ക നാടൻ പാട്ടിനും ഒരു രചയിതാവ് ഉണ്ടായിരിക്കണമെന്നില്ല. ഓരോ പ്രദേശത്തുള്ള നാട്ടുഭാഷകളിലാണ് നാടൻ പാട്ടുകൾ പാടിയിരുന്നത്. ഓരോ പ്രദേശത്തും നിലനിന്നിരുന്ന ആചാരങ്ങളും ഇത്തരം പാട്ടുകളിൽ പ്രതിഫലിച്ചിരുന്നു.
രൂപഭാവങ്ങളനുസരിച്ച് നാടൻ പാട്ടുകൾ വ്യത്യസ്തപ്പെട്ടിരിക്കുന്നു. കൃഷി, പൊതുജനാരോഗ്യ വ്യവസ്ഥ, കാലഘട്ടം, യുദ്ധം, കലാപം എന്നിങ്ങനെ വിശാലമായ ഒരു വൈവിദ്ധ്യം കേരളത്തിലെ നാടൻ പാട്ടുകളിൽ കാണാം. വടക്കൻ നാടൻ പാട്ടുകൾ, തെക്കൻ നാടൻ പാട്ടുകൾ എന്നിങ്ങനെ രണ്ടായി നാടൻ പാട്ടുകളെ തരംതിരിക്കാം.
കലാഭവൻമണിയുടെ നാടൻ പാട്ടുകൾ എന്നും മലയാളികളുടെ മനസിൽ ഇടംപിടിക്കുന്നതാണ്. എന്നാൽ നാടൻ പാട്ടുകളോടുള്ള മലയാളികളുടെ പ്രിയം മറ്റ് പാട്ടുകളുടെ കടന്നു വരവോടെ കുറയുകയാണുണ്ടായത്. പ്രചാരത്തിലുണ്ടായിരുന്ന മിക്ക നാടൻ പാട്ടുകളും ഇന്ന് പുതുതലമുറയിൽ നിന്ന് അന്യം നിൽക്കുകയാണ്. പോപ്പ് ഗാനങ്ങളുടെ ഇടിച്ചുകയറ്റവും നാടൻപാട്ടുകളുടെ നിറം മങ്ങലിന് കാരണമായി.
വീണ്ടും പാടാൻ ചില നാടൻ പാട്ടുകൾ ഇതാ..
നിന്നെക്കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
ആരിയൻ നെല്ലിന്റെ ഒാലേന്നാടും പോലെ
ആടുപാമ്പേ ആടാടുപാമ്പേ
പാലോം പാലോം നല്ല നടപ്പാലോം
കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ















