അഗ്നിവീർ നിയമനങ്ങൾക്കായി കരസേന നടത്തുന്ന റിക്രൂട്ട്മെന്റ് റാലികളുടെ തീയതികൾ പ്രഖ്യാപിച്ചു. ജൂൺ 24 മുതലാണ് റാലികൾ.
സംസ്ഥാനത്ത് കോഴിക്കോട് ആർമി റിക്രൂട്ട്മെന്റ് ഓഫീസിന് കീഴിലുള്ള റാലി ജൂലൈ 18 മുതൽ 25 വരെ വയനാട് കൽപറ്റയിൽ നടക്കും. തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് ഓഫീസിന് കീഴിൽ നവംബർ അഞ്ച് മുതല്‍ 15 വരെ തിരുവനന്തപുരത്താണ് റാലി.
വയനാട് റാലിയിൽ വടക്കൻ ജില്ലക്കാർക്കും ലക്ഷദ്വീപ്, മാഹിക്കാർക്കുമാണ് അവസരം. തിരുവനന്തപുരത്ത് തെക്കൻ ജില്ലക്കാർക്കാണ് റാലി. സോൾജ്യർ ടെക്നിക്കൽ നഴ്സിംഗ് അസിസ്റ്റൻ്റ്, സിപോയ് ഫാർമ, ആർടിജെസിഒ എന്നീ വിഭാഗങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് റാലിയും നവംബർ അഞ്ച് മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കും. എല്ലാ ജില്ലക്കാർക്കും പങ്കെടുക്കാം.
ഏപ്രിലിൽ നടത്തിയ ഓൺലൈൻ പൊതു പ്രവേശന പരീക്ഷയിൽ (സിഇഇ) യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്കാണ് റാലിയിൽ പങ്കെടുക്കാൻ അവസരം. അപേക്ഷകർ രജിസ്റ്റർ ചെയ്ത ഇ-മെയിലിൽ അഡ്മിറ്റ് കാർഡ് ലഭിക്കും. വിശദ വിവരങ്ങൾക്ക് https://www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.