ഇടതാണ് ബിജെപിക്ക് വളമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കേരളത്തിൽ ബിജെപി ഒന്നാം സ്ഥാനത്തെത്തിയ 11 നിയമസഭാ മണ്ഡലങ്ങളും ഇടതുപക്ഷം കൈവശം വച്ചിരുന്നതാണെന്നും സന്ദീപ് വാചസ്പതി പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയൊണ് സന്ദീപ് വാചസ്പതി തെളിവുകൾ സഹിതം വിവരം പങ്കുവച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
“ഇടത് ഉള്ളിടത്ത് ബിജെപി ഇല്ല.” ത്രിപുരയിലും ബംഗാളിലും തേഞ്ഞ് തീർന്ന നരേറ്റീവ് കുറേകാലമായി നിറഞ്ഞ സദസിൽ ഓടിക്കാൻ കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾക്ക് സാധിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പോടെ ആ റീലും പൊട്ടിപ്പോയി. കേരളത്തിൽ ബിജെപി ഒന്നാം സ്ഥാനത്തെത്തിയ 11 നിയമസഭാ മണ്ഡലങ്ങളും ഇടത് പക്ഷം കൈവശം വെച്ചിരിക്കുന്നതാണ്. അതിൽ തന്നെ 9 എണ്ണം സിപിഎം പ്രതിനിധികളാണ്.
നേമം – വി. ശിവൻകുട്ടി, സിപിഎം
കഴക്കൂട്ടം- കടകമ്പള്ളി സുരേന്ദ്രൻ,സിപിഎം
വട്ടിയൂർക്കാവ്- വി. കെ പ്രശാന്ത്,സിപിഎം
ആറ്റിങ്ങൽ – ഒ.എസ് അംബിക, സിപിഎം
കാട്ടാക്കട – ഐ.ബി സതീഷ്, സിപിഎം
തൃശ്ശൂർ – പി. ബാലചന്ദ്രൻ, സിപിഐ
ഒല്ലൂർ – കെ. രാജൻ, സിപിഐ
നാട്ടിക – സി.സി മുകുന്ദൻ, സിപിഐ
ഇരിങ്ങാലക്കുട-ആർ. ബിന്ദു, സിപിഎം
പുതുക്കാട് – കെ.കെ രാമചന്ദ്രൻ, സിപിഎം
മണലൂർ – മുരളി പെരുന്നെല്ലി, സിപിഎം
ഇനിയെങ്കിലും “ഇടതുണ്ടെങ്കിൽ ബിജെപി ഇല്ല” എന്ന കാസറ്റ് മാറ്റി “ഇടതാണ് ബിജെപിക്ക് വളം” എന്ന് ഇടണമെന്ന് സഖാക്കളോട് അഭ്യർത്ഥിക്കുകയാണ്.















