ബോളിവുഡ് താരവും നിയുക്ത എംപിയുമായ കങ്കണാ റണാവത്തിനെ കൈയേറ്റം ചെയ്ത് വനിതാ സിഐഎസ്എഫ് ഉദ്യോഗസ്ഥ. ചണ്ഡിഗഡ് വിമാനത്താവളത്തിലെ സിഎസ്ഐഎഫ് വനിതാ കോൺസ്റ്റബിളിനെതിരെയാണ് പരാതി. വിമാനത്താവളത്തിലെ ശരീര പരിശോധനയ്‌ക്കിടെയാണ് സംഭവം. കുൽവീന്ദർ കൗർ എന്ന ഓഫീസർക്കെതിരെയാണ് പരാതി ഉയർന്നത്. ഉദ്യോഗസ്ഥ മുഖത്തടിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ നടി വ്യക്തമാക്കി.
താൻ സുരക്ഷിതയാണെന്നും ആക്രമണം കർഷക സമരത്തിനെതിരെ പ്രതികരിച്ചതിനാണെന്നും കങ്കണ വ്യക്തമാക്കി. സംഭവത്തിൽ സേനാ വിഭാഗം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് 3.30നായിരുന്നു സംഭവം.അന്വേഷണത്തിനായി ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സിഐഎസ്എഫ് ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം കോൺസ്റ്റബിളിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തെന്നും വിവരമുണ്ട്.
Kangana Ranaut slapped by CISF constable Kulwinder Kaur at Chandigarh airport for calling protesting farmers Khalistanis. pic.twitter.com/IGfXz2l4os
— Prayag (@theprayagtiwari) June 6, 2024
“>
കങ്കണ ഡൽഹിയിലേക്ക് പോകുന്നതിനിടെയാണ് സംഭവമെന്നാണ് സൂചന. ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ വിക്രമാധിത്യ സിംഗിനെ പരാജയപ്പെടുത്തിയാണ് എൻഡിഎ സ്ഥാനാർത്ഥി മിന്നും വിജയം നേടിയത്. 74,755 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. അതേസമയം കങ്കണ ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകുമെന്നാണ് സൂചന.
Shocking rise in terror and violence in Punjab…. pic.twitter.com/7aefpp4blQ
— Kangana Ranaut (Modi Ka Parivar) (@KanganaTeam) June 6, 2024