സൗദി അറേബ്യ: മക്കയിൽ ഇന്ത്യയിൽ നിന്നുള്ള ഹാജിമാർ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ ലിഫ്റ്റ് അപകടത്തിൽ രണ്ട് തീർത്ഥാടകർ മരിച്ചു. ബിഹാറിൽ നിന്നുള്ള മുഹമ്മദ് സിദ്ധീഖ്, അബ്ദുല്ല ലത്തീഫ് എന്നിവരാണ് മരിച്ചത്.
മക്കയിലെ അസീസിയയിൽ ഇന്ത്യൻ തീർത്ഥാടകർ താമസിക്കുന്ന ബിൽഡിങ് നമ്പർ 145ലാണ് അപകടമുണ്ടായത്. കേടായ ലിഫ്റ്റിന്റെ ഡോർ തുറന്ന് അകത്തു കയറിയ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ലിഫ്റ്റിന് പ്ലാറ്റ്ഫോം ഉണ്ടായിരുന്നില്ല. ഇക്കാര്യം അറിയാത്ത തീർത്ഥാടകർ ഡോർ തുറന്ന് അകത്തു കയറുകയായിരുന്നു.
ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസും സാമൂഹിക പ്രവർത്തകരുമെല്ലാം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.