നടിയും നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെതിരെ നടന്ന ആക്രമണത്തെ അപലപിച്ച് കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ്. ദൗർഭാഗ്യകരമെന്ന സംഭവമെന്നാണ് മാണ്ഡിയിലെ എതിർ സ്ഥാനാർത്ഥിയായ അദ്ദേഹം പറഞ്ഞത്. ‘ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണ്. ഒരാൾക്കും, പ്രത്യേകിച്ച് ഒരു സ്ത്രീക്ക്. അത് ഒരു സുരക്ഷാ ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ആലോചിക്കുമ്പോൾ ഏറെ ദൗർഭാഗ്യകരമാണ്. സേനാംഗങ്ങൾക്ക് കർഷകരുടെ പ്രതിഷേധത്തിൽ ചില പരാതികളുണ്ടെന്ന് ഞങ്ങൾക്ക് മനസിലായി”— വിക്രമാദിത്യ സിംഗ് പറഞ്ഞു.
‘നിങ്ങൾക്ക് പരാതികളും പ്രശ്നങ്ങളും ഉന്നയിക്കാൻ ഭരണഘടനപരമായ സംവിധാനങ്ങളുണ്ട്. ഇത്തരത്തിൽ ഒരാളെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. സർക്കാർ തീർച്ചയായും അവർക്കെതിരെ നടപടി സ്വീകരിക്കണം. നിങ്ങൾ വിമാനത്താവളത്തിലാണെങ്കിൽ, നിങ്ങൾ സിഐഎസ്എഫിന്റെ സുരക്ഷയിലാണെന്നാണ് അർത്ഥം. സമാധാന അന്തരീക്ഷം നൽകി സുരക്ഷയാരുക്കേണ്ടത് അവരുടെ ഉത്തരവാദിത്വവും ചുമതലയുമാണ്”. — വിക്രമാദിത്യ സിംഗ് കൂട്ടിച്ചേർത്തു. അതേസമയം വനിതാ ഓഫീസറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.















