കോപ്പൻഹേഗൻ: ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണിന് നേരെ ആക്രമണം. കോപ്പൻഹേഗനിലെ ചത്വരത്തിൽ വച്ച് അക്രമി പ്രധാനമന്ത്രിയെ അടിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരിസ്ഥിതി മന്ത്രി മാഗ്നസ് ഹ്യൂനിക്കും പ്രധാനമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ചു.
കഴിഞ്ഞ ആഴ്ച സ്ലോവാക്കിയൻ പ്രധാനമന്ത്രി റോബേർട്ട് ഫിക്കോയ്‌ക്കും വെടിവെപ്പിൽ പരിക്കേറ്റിരുന്നു. ഹാൻഡ്‌ലോവയിൽ വച്ചാണ് 59കാരനായ റോബർട്ട് ഫിക്കോയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്അക്രമിയെ സംഭവ സ്ഥലത്ത് വച്ച് തന്നെ പിടികൂടിയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫിക്കോ ശസ്ത്രക്രിയയ്‌ക്ക് ശേഷം സുഖം പ്രാപിച്ച് വരികയാണ്.