വയനാട്: മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ചെന്ന് പരാതി. കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു സംഭവം. പരിചയപ്പെടാനെന്ന പേരിൽ ക്ലാസിൽ നിന്നും വലിച്ചിറക്കി കൊണ്ടുപോയി മർദിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. കത്രിക കൊണ്ട് ശരീരത്തിന്റെ പല ഭാഗങ്ങളിലും കുത്തിപ്പരിക്കേൽപ്പിച്ചെന്നും കുടുംബം പറഞ്ഞു.
ആദ്യം നൂൽപ്പുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയെ പിന്നീട് സുൽത്താൻ ബത്തേരിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മര്‍ദനത്തിനിടെ കത്രിക കൊണ്ട് കുത്തിയെന്നും ആശുപത്രിയിലെത്തിച്ചപ്പോള്‍ മതിയായ ചികിത്സ നല്‍കിയില്ലെന്നും കുട്ടിയുടെ കുടുംബം പറയുന്നു. നിലവിൽ സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കുട്ടി.
മറ്റൊരു സ്കൂളിലായിരുന്ന വിദ്യാർത്ഥി ഈ വർഷമാണ് മൂലങ്കാവ് സ്കൂളിൽ ചേർന്നത്. കഴുത്തിലും ചെവിയിലും തലയിലും അടക്കം മുറിവുകൾ മുറിവുകൾ ഉണ്ടായിട്ടുണ്ടെന്ന് മാതാപിതാക്കൾ പറയുന്നു.