ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രമായി എത്തിയ തമിഴ് ചിത്രം ഗരുഡൻ ആദ്യവാരം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനമാണ് നടത്തിയത്. സൂരി, നായകനായി അഭിനയിച്ച ചിത്രം ആദ്യ ആഴ്‌ചയിൽ ഇന്ത്യയിൽ ഏകദേശം 29 കോടിയാണ് നേടിയത് . പ്രവൃത്തി ദിവസങ്ങളിലും ചിത്രം മികച്ച കളക്ഷൻ നേടി.
ചിത്രത്തിന്റെ ഏറ്റവും മികച്ച കളക്ഷൻ ലഭിച്ചത് തമിഴ്‌നാട്ടിൽ നിന്നാണ് . അവിടെ ചിത്രം ഏഴ് ദിവസം കൊണ്ട് 26 കോടി. ഈ വർഷം അയലൻ, ക്യാപ്റ്റൻ മില്ലർ, അരന്മനൈ 4 എന്നിവയ്‌ക്ക് ശേഷം തമിഴിൽ ആദ്യ ആഴ്ചയിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് ഗരുഡൻ . കുടുംബ പ്രേക്ഷകരാണ് ഏറെയും ചിത്രം കാണാൻ എത്തുന്നതെന്ന് തിയേറ്റർ ഉടമകൾ പറഞ്ഞിരുന്നു.
ദുരൈ സെന്തിൽ കുമാറാണ് ചിത്രത്തിന്റെ സംവിധാനം . യുവൻ ശങ്കർ രാജയാണ് സംഗീതം. സമുദ്രക്കനി, ശിവദ, രേവതി ശർമ, മൊട്ട രാജേന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.വെട്രിമാരന്റെ ഗ്രാസ് റൂട്ട് ഫിലിം കമ്പനിയും ലാർക് സ്റ്റുഡിയോസും ചേർന്നാണ് നിർമാണം.















