ന്യൂഡൽഹി: ഈനാട് മീഡിയ ഗ്രൂപ്പ് ചെയർമാനും റാമോജി ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി തെന്നിന്ത്യൻ താരങ്ങളായ ചിരഞ്ജീവിയും ജൂനിയർ എൻടിആറും. സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ഇരുവരും അനുശോചനം രേഖപ്പെടുത്തിയത്. തെലുങ്കിൽ വികാരഭരിതമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ജൂനിയർ എൻടിആർ അനുശോചിച്ചത്.
శ్రీ రామోజీ రావు గారు లాంటి దార్శనీకులు నూటికో కోటికో ఒకరు. మీడియా సామ్రాజ్యాధినేత మరియూ భారతీయ సినిమా దిగ్గజం అయినటువంటి ఆయన లేని లోటు ఎప్పటికీ పూడ్చలేనటువంటిది. ఆయన మన మధ్యన ఇక లేరు అనే వార్త చాలా బాధాకరం.
‘నిన్ను చూడాలని’ చిత్రంతో నన్ను తెలుగు సినీ పరిశ్రమకి పరిచయం… pic.twitter.com/ly5qy3nVUm
— Jr NTR (@tarak9999) June 8, 2024
ശ്രീ റാമോജി റാവുവിനെ പോലെ ദീർഷവീക്ഷണമുള്ളവർ പത്ത് ലക്ഷത്തിൽ ഒരാൾ മാത്രമായിരിക്കും. മാദ്ധ്യമ പ്രവർത്തക രംഗത്തും ഇന്ത്യൻ സിനിമാ ലോകത്തും അദ്ദേഹത്തിന്റെ ഈ വിടവ് നികത്താനാവാത്തതാണ്. അദ്ദേഹം നമ്മോടൊപ്പമില്ല എന്ന വാർത്ത വളരെ ദുഃഖകരമാണ്. ‘നിന്നു ചൂഡാലനി’ എന്ന ചിത്രത്തിലൂടെ എന്നെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തി. അക്കാലത്തെ ഓർമകളൊന്നും എനിക്ക് ഒരിക്കലും മറാക്കാനാകില്ലെന്ന് ജൂനിയർ എൻടിആർ എക്സിൽ കുറിച്ചു.
ఎవ్వరికీ తలవంచని మేరు పర్వతం ..
దివి కేగింది 🙏💔🙏 ఓం శాంతి 🙏 pic.twitter.com/a8H8t9Tzvf
— Chiranjeevi Konidela (@KChiruTweets) June 8, 2024
റാമോജി റാവുവിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും അനുശോചനം അറിയിക്കുന്നുവെന്നും ചിരഞ്ജീവിയും എക്സിൽ കുറിച്ചു. സിനിമാ താരമായ സുധീർ ബാബുവും നിർമാതാവ് മധുർ ശ്രീധറും അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ മാദ്ധ്യമ- സിനിമാരംഗത്തെ ദീർഘവീക്ഷണമുള്ള റാമോജി റാവുവിന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് സുധീർ ബാബു എക്സിൽ കുറിച്ചു.
ഒരു പരസ്യ ഏജൻസിയിലെ പ്രവർത്തകനായുള്ള തുടക്കം മുതൽ ഇന്ത്യയിലെയും ലോകത്തെയും പ്രമുഖ മാദ്ധ്യമ സ്ഥാപനം സ്ഥാപിക്കുന്നത് വരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എക്കാലവും പ്രചോദനകരമാണെന്നാണ് മധുർ ശ്രീധർ എക്സിൽ കുറിച്ചത്.















