കൊൽക്കത്ത: ചലച്ചിത്രരംഗത്തെ ബഹുമുഖ പ്രതിഭ പ്രിയദർശൻ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസുമായി രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി. രാജ്ഭവൻ മുദ്രയുള്ള ഉപഹാരവും ഉത്തരീയവും പുസ്തകങ്ങളും നൽകി പ്രിയദർശനെ ഗവർണർ സ്വീകരിച്ചു. ഭാരതത്തിന്റെ സോഫ്റ്റ് പവർ – കലാസാഹിത്യ സാംസ്കാരിക പൈതൃകം – പരിപോഷിപ്പിക്കുന്നതിനായി രാജ്ഭവൻ ആസ്ഥാനമാക്കി തുടക്കം കുറിച്ച കലാക്രാന്തിമിഷന്റെ നൂതന സംരംഭങ്ങളും ചലച്ചിത്രമേഖലയിൽ അതിന്റെ സാധ്യതകളും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.















