ഹരദനഹള്ളി ദേവഗൗഡ കുമാരസ്വാമി മുൻ ഇന്ത്യൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെയും ചെന്നമ്മയുടെയും മകനായി കർണാടകയിലെ ഹാസൻ ജില്ലയിലെ ഹോളനരസിപുര താലൂക്കിലെ ഹരദനഹള്ളിയിലാണ് കുമാരസ്വാമി ജനിച്ചത്. ഹാസൻ ജില്ലയിലെ സർക്കാർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി . ബാംഗ്ലൂരിലെ ജയനഗറിലെ എംഇഎസ് വിദ്യാഭ്യാസ സ്ഥാപനത്തിൽ ഹൈസ്കൂൾ പഠനവും ബാംഗ്ലൂരിലെ ബസവനഗുഡി നാഷണൽ കോളേജിൽ നിന്ന് സയൻസ് ബിരുദവും പൂർത്തിയാക്കി.

അച്ഛനെ പിന്തുടർന്ന് രാഷ്‌ട്രീയത്തിൽ എത്തിയ കുമാരസ്വാമി 1996 ലെ പൊതുതെരഞ്ഞെടുപ്പിൽ കനകപുരയിൽ ( രാമനഗര ജില്ലയിലെ ) വിജയിച്ചാണ് കുമാരസ്വാമി തിരഞ്ഞെടുപ്പ് ഗോദയിൽ പ്രവേശിച്ചത്. 2006 ലും 2018 ലും ഓരോ വര്ഷം വീതം അദ്ദേഹം കർണ്ണാടക മുഖ്യമന്ത്രി ആയിരുന്നു. 2009 മുതൽ നിലവിൽ വന്ന പതിനഞ്ചാം ലോക്സഭയിൽ അദ്ദേഹം ബാംഗ്ലൂർ റൂറൽ മണ്ഡലത്തിൽ നിന്നും മത്സരിച്ചു ജയിച്ചു.
2024 ലെ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്ന് ജെഡി (എസ്) സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചു. നിലവിൽ അദ്ദേഹം കർണ്ണാടക നിയമസഭയിൽ ചെന്നപട്ടണ മണ്ഢലത്തിൽ നിന്നുള്ള എം എൽ എ ആണ്.

കുമാരസ്വാമി സിനിമാ നിർമ്മാണത്തിലും വിതരണത്തിലും തന്റേതായ ഇടം നേടിയിട്ടുണ്ട്. തിയറ്ററുകളിൽ 365 ദിവസംതികച്ച ചന്ദ്ര ചകോരി ഉൾപ്പെടെ നിരവധി കന്നഡ ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട് . എസ്. നാരായൺ സംവിധാനം ചെയ്‌ത സൂര്യവംശമായിരുന്നു കുമാരസ്വാമി തന്റെ അമ്മയുടെ പേരിലുള്ള ചെന്നാംബിക ചിത്രങ്ങൾക്ക് കീഴിൽ നിർമ്മിച്ച ആദ്യചിത്രം. 2016 ൽ അദ്ദേഹത്തിന്റെ ബാനർ മകന്റെ ആദ്യ ചിത്രമായ ജാഗ്വാർ (2016 ) , 2019 ൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ സീതാരാമ കല്യാണം എന്നിവയും നിർമ്മിച്ചു.

2007 സെപ്റ്റംബറിൽ കുമാരസ്വാമി കന്നഡ ടെലിവിഷൻ ചാനലായ കസ്തൂരി ആരംഭിച്ചു .നിലവിൽ കർണാടക സംസ്ഥാന ജനതാദൾ (സെക്കുലർ) പ്രസിഡൻ്റാണ് .















