ആഗോള സാമ്പത്തിക രംഗം പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോഴും ഭാരതം ശക്തമായി നിലകൊള്ളുകയാണ്. കാരണം ഭാരതത്തിന്റെ ധനകാര്യം രംഗത്തെ മുന്നോട്ട് നയിച്ചത് നിർമലാ സീതാരാൻ എന്ന ധനകാര്യ വിദഗ്ധയാണ്. എൻഡിയുടെ മോദി 3.0 സർക്കാരിന്റെ ആണിക്കല്ലാകാൻ അവർ വീണ്ടും എത്തുന്നു. ഇത് മൂന്നാം തവണയാണ് നിർമലാ സീതാരാമനേ തേടി കേന്ദ്രമന്ത്രി സ്ഥാനം എത്തുന്നത്.
നിർമലാ സീതാരാമനെ കുറിച്ച്….
- 2014 ൽ ആന്ധ്രാപ്രദേശിൽ നിന്നാണ് ആദ്യമായി രാജ്യസഭയിൽ എത്തിയത്.
- 2014 മുതൽ 2017 വരെ സഹ മന്ത്രിയായി സേവനമനുഷ്ഠിച്ചു.
- 2017 മുതൽ 2019 വരെ 28-ാമത്തെ പ്രതിരോധ മന്ത്രിയായി.
- പ്രതിരോധ മന്ത്രിയെന്ന നിലയിൽ 2019 ൽ ഇന്ത്യൻ വ്യോമസേന നടത്തിയ ബാലാകോട്ട് വ്യോമാക്രമണത്തിന് നേതൃത്വം നൽകി.
- 2019 മെയ് 31 ന് രണ്ടാം നരേന്ദ്രമോദി സർക്കാരിൽ ധനമന്ത്രിയായി ചുമതലയേറ്റു. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ മുഴുവൻ സമയ ധനമന്ത്രിയായി നിർമലാ സീതാരാമൻ.
- രാജ്യത്ത് ആറു ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ വനിത ധനമന്ത്രി.
- ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ ഫോർബ്സ് പട്ടികയിൽ ഇടംനേടി.
- ഇന്ത്യയിലെ ഏറ്റവും ശക്തയായ വനിതയായി ഫോർച്യൂൺ മാസിക തിരഞ്ഞെടുത്തു.
- 2003 മുതൽ 2005 വരെ ദേശീയ വനിതാ കമ്മീഷൻ അംഗമായി പ്രവർത്തിച്ച നിർമലാ സീതാരാമൻ 2006-ലാണ് ബി.ജെ.പിയിൽ ചേർന്നത്.
- 2010-ൽ ദേശീയ വക്താവായി.
- 2022-ൽ നിർമലാ ധനമന്ത്രിയായിരിക്കെയാണ് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയത്. ഒപ്പം രാജ്യത്തിന്റെ ജിഡിപി ചരിത്രപരമായ നേട്ടം സ്വന്തമാക്കിയതും ഇതേ സമയത്താണ്.

കുടുംബം, വിദ്യാഭ്യാസം
മധുരയിൽ നാരായണൻ സീതാരാമന്റെയും സാവിത്രയുടേയും മകളായി 1959 ഓഗസ്റ്റ് 18 നാണ് നിർമല സീതാരാമൻ ജനിച്ചത്. പിതാവ് റെയിൽവേ ജീവനക്കാരനായിരുന്നു. മദ്രാസ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് തിരുച്ചിറപ്പള്ളിയിലെ സീതാലക്ഷ്മി രാമസ്വാമി കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 1984-ൽ ജെഎൻയു നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ എംഎയും എംഫിലും പൂർത്തിയാക്കി.
ജെഎൻയുവിൽ പഠിക്കുമ്പോഴാണ് നിർമലാ സീതാരാമൻ ഭർത്താവ് പരകല പ്രഭാകറിനെ പരിചയപ്പെടുന്നത്. 1986-ൽ വിവാഹിതരായ ദമ്പതികൾക്ക് ഒരു മകളുണ്ട്.
രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്
യുകെയിലെ അഗ്രികൾച്ചറൽ എഞ്ചിനീയേഴ്‌സ് അസോസിയേഷനിൽ ഇക്കണോമിസ്റ്റിന്റെ സഹായി ആയാണ് കരിയർ ആരംഭിച്ചത്. തുടർന്ന് പിഡബ്ല്യുസിയുടെ സീനിയർ മാനേജരായും ബിബിസി വേൾഡ് സർവീസിലും ഉന്നത പദവി വഹിച്ചിട്ടുണ്ട്.















