ഹൈദരബാദ്: ബണ്ടി സഞ്ജയ്കുമാർ കേന്ദ്രമന്ത്രി പദവിയിൽ എത്തുമ്പോൾ കണ്ണീരണിഞ്ഞ് അമ്മ ബി. ശകുന്തള. മകൻ ഡൽഹിയിലേക്ക് പോയതിൽ അഭിമാനമുണ്ട്. തന്റെ സന്തോഷം വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. മകനെ വിളിച്ച് സംസാരിച്ചതായും കുടുംബം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയുന്നതായും, ശകുന്തള പറഞ്ഞു
സഞ്ജയ് ഇത്രയും ഉയരത്തിൽ എത്തുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. കരിംനഗറിൽ നിന്നുള്ള ആളുകളുടെ സ്നേഹം കൊണ്ടാണ് ഇത് സാധ്യമായത്. നരേന്ദ്ര മോദി ഒരു ഗുരുവിനെപ്പോലെയാണ് മകനെ മുന്നോട്ട് നയിച്ചത്. ഒരിക്കൽ കൂടി മോദിയെ കാണാൻ ആഗ്രഹിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
ഒരുപാട് കഷ്ടപാട് നിറഞ്ഞതായിരുന്നു കുട്ടിക്കാലം. ആർഎസ്എസുമായി അടുത്ത ബന്ധമുള്ള വളരെ ചെറിയ കുടുംബമാണ് ഞങ്ങളുടേത്. 100 രൂപയായിരുന്നു അന്ന് അച്ഛൻരെ ശമ്പളം.10 പേരടങ്ങുന്ന കൂടുംബം അതുകൊണ്ടാണ് ജീവിച്ചിരുന്നത്, . ബാബറി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് സഞ്ജയ് അയോദ്ധ്യയിൽ കർസേവയ്‌ക്ക് പോയിരുന്ന കാര്യവും ശകുന്തള സ്മരിച്ചു
തീപ്പൊരി നേതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബണ്ടി സഞ്ജയ് കുമാർ സംസ്ഥാന അദ്ധ്യക്ഷ പദവി എത്തിയതിന് ശേഷമാണ് തെലങ്കാനയിൽ ബിജെപിക്ക് ശക്തമായ വേരോട്ടം ഉണ്ടായത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കരിംനഗർ മണ്ഡലത്തിൽ നിന്നാണ് സഞ്ജയ് കുമാർ ബിജെപിക്കായി ആദ്യം മത്സരിച്ചത്. ഇത്തവണ വീണ്ടും അതേ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയപ്പോൾ 44.57 ശതമാനം വോട്ടുകളാണ് സ്വന്തമാക്കിയത്. 2.25 ലക്ഷത്തിന്റെ വമ്പൻ ഭൂരിപക്ഷത്തോടെയാണ് കരിംനഗറിന്റെ എംപി കേന്ദ്രമന്ത്രിയായി ചുമതലയേറ്റത്.
.















