ന്യൂഡൽഹി: ഒഴിവുവന്ന 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ജൂലൈ 10 ന് നടക്കും. ബീഹാർ, പശ്ചിമ ബംഗാൾ, തമിഴ്നാട്, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ജൂലൈ 13 നാണ് വോട്ടണ്ണൽ.
ബീഹാറിലെ ഒരു സീറ്റിലും ബംഗാളിൽ 4, തമിഴ്നാട്ടിൽ 1, മദ്ധ്യപ്രദേശിൽ 1, ഉത്തരാഖണ്ഡിൽ 2, പഞ്ചാബിൽ 1, ഹിമാചലിൽ 3 എന്നിവിടങ്ങിലാണ് പോളിംഗ്. ഇത് സംബന്ധിച്ച വിജ്ഞാപനം ജൂൺ 14 ന് പുറപ്പെടുവിക്കുമെന്ന് കമ്മീഷൻ അറിയിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 21 ആയിരിക്കും. പത്രികകളുടെ സൂക്ഷ്മപരിശോധന ജൂൺ 24ന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 26 ആണ്.