തൃശൂർ ഡിസിസി ഓഫീസിലെ സംഭവവികാസങ്ങൾക്ക് പിന്നാലെ കോൺഗ്രസിനെ പരിഹസിച്ച് ബിജെപി വനിതാ നേതാവ് പദ്മജാ വേണുഗോപാൽ. തൃശൂരിലെ രസകരമായ കാഴ്ചകൾ കണ്ടപ്പോൾ ഒരു കാര്യം ഉറപ്പായെന്നും ആ പാർട്ടിയെ രക്ഷപ്പെടുത്താൻ ആർക്കും താത്പ്പര്യമില്ലെന്നും പദ്മജ ഫെയ്സ്ബുക്കിൽ കുറിച്ചു.
കോൺഗ്രസിനെ തൃശൂരിൽ നശിപ്പിച്ച നേതാവ് പലരുടെയും സംരക്ഷണ വലയത്തിൽ സുഖമായി കഴിയുകയാണെന്നും തൃശൂരിലെ കോൺഗ്രസിനെ കുറിച്ച്
ഇടുന്ന അവസാനത്തെ പോസ്റ്റാണ് ഇതെന്നും പദ്മജാ വേണുഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തൃശൂരിലെ രസകരമായ കാഴ്ചകൾ കണ്ടപ്പോൾ ഒരു കാര്യം ഉറപ്പായി. ഇത് മുറിവിന് ഒരു മരുന്ന് പോലും വെയ്‌ക്കാൻ ശ്രമിച്ചിട്ടില്ല. ആ പാർട്ടിയെ രക്ഷപ്പെടുത്താൻ ആർക്കും താല്പര്യം ഇല്ല എന്ന് മനസ്സിലായി, നല്ല കാര്യം. ആ പാർട്ടിയെ നശിപ്പിച്ച ഒരാൾ മാത്രമേ പുറത്തു പോകുന്നുള്ളൂ. അദ്ദേഹത്തെ കുറിച്ച് ആരും വിഷമിക്കേണ്ട. അദ്ദേഹം ഏറ്റവും ഉയർന്ന പോസ്റ്റിൽ എത്തും. അതാണ് ആ പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ. ഇനി കോൺഗ്രസിനെ തൃശൂരിൽ നശിപ്പിച്ച നേതാവ് പലരുടെയും സംരക്ഷണ വലയത്തിൽ സുഖമായി കഴിയുന്നു. അതുകൊണ്ട് തൃശൂരിലെ കോൺഗ്രസിനെ പറ്റി ഒരു പോസ്റ്റും ഇടാൻ ആഗ്രഹിക്കുന്നില്ല.
ഇത് ഞാൻ അവരെ പറ്റി ഇടുന്ന അവസാനത്തെ പോസ്റ്റ് ആയിരിക്കും. ഏതായാലും ഇതാണ് കെപിസിസി യുടെ തീരുമാനം എങ്കിൽ ഈ പാർട്ടിയുടെ ചരമഗീതം പാടാൻ എല്ലാ പ്രവർത്തകരും തയ്യാറായിരിക്കണം. തൃശൂരിൽ നിന്നുള്ള ഒരു നേതാവ് പോലും ഇല്ലാതായി അല്ലെ ചാർജ് കൈ മാറാൻ?….അതും പുറത്തു നിന്ന് ഒരാൾ വേണ്ടി വന്നു. എന്തൊരു ഗതികേട്…? പദ്മജ ഫെയ്സ്ബുക്കിൽ കുറിച്ചു.