വയനാട്: മൂന്നാംതവണയും അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ അറിയിച്ച് ക്രിക്കറ്റ് താരം മിന്നു മണി.
അർപ്പണ ബോധവും ഭരണ നിർവഹണവും ജനങ്ങൾ നിങ്ങളിൽ അർപ്പിക്കുന്ന വിശ്വാസവുമാണ് ഈ ചരിത്രപരമായ ഈ നേട്ടത്തിന് പിന്നിൽ. പ്രധാനമന്ത്രിക്ക് രാജ്യത്തെ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കാനാകട്ടെയെന്നും മിന്നു ഫേസ്ബുക്കിൽ കുറിച്ചു.
മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറും ദക്ഷിണാഫ്രിക്കൻ താരം കെവിൻ പീറ്റേഴ്‌സണും എൻഡിഎ സർക്കാരിന് ആശംസകൾ അറിയിച്ചിരുന്നു. ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്രമോദിക്ക് ആശംസകളെന്നാണ് ഗംഭീർ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്.
ഇന്ത്യയെ നയിക്കാൻ മറ്റൊരു ടേം ഉറപ്പിച്ചതിന് അഭിനന്ദനങ്ങൾ. ഓരോ തവണയും ഞാൻ ഇന്ത്യയിലേക്ക് വരുമ്പോൾ രാജ്യം മെച്ചപ്പെട്ടതിൽ നിന്ന് മികച്ചതിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. മികച്ച പ്രയത്‌നത്തിന് ആശംസകളെന്നായിരുന്നു കെവിന്റെ സന്ദേശം. ഇന്നലെയാണ് മൂന്നാം നരേന്ദ്രമോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്തത്.