ന്യൂഡൽഹി: എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയുടെ ഭാഗമായി നടന്ന വിരുന്ന് സത്ക്കാരത്തിൽ പങ്കെടുത്തതിന്റെ ചിത്രം പങ്കുവച്ച് ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഏഷ്യൻ ഡയറക്ടർ സൈമ വസേദ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോടൊപ്പമുള്ള ചിത്രമാണ് സൈമ പങ്കുവച്ചത്. സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി നടന്ന സൽക്കാരത്തിന്റെ ചിത്രമാണ് അവർ എക്സിൽ പങ്കുവച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേൽക്കുന്നതിന് മുന്നോടിയായി ബംഗ്ലാദേശ് പ്രധാനമന്ത്രിയോടൊപ്പം എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് സൈമ എക്സിൽ കുറിച്ചത്. എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രധാന അതിഥികളായിരുന്നു ഇരുവരും.
A quick bite with Ma, ahead of Prime Minister @narendramodi’s inauguration in #Delhi later today. pic.twitter.com/IKopudNRAV
— Saima Wazed (@drSaimaWazed) June 9, 2024
പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കുന്നതിനായി ആദ്യം ഇന്ത്യയിലെത്തിയ വിദേശ പ്രതിനിധിയായിരുന്നു ഷെയ്ഖ് ഹസീന. ഭാരതരത്‌നാ ജേതാവും മുതിർന്ന ബിജെപി നേതാവുമായ എൽകെ അദ്വാനിയെയും ഡൽഹിയിലെ വസതിയിലെത്തി ഷെയ്ഖ് ഹസീന സന്ദർശിച്ചു.















