ജറുസലേം: ഇസ്രായേലിൽ അൽ ജസീറ വാർത്താ ചാനലിന്റെ നിരോധനം നീട്ടി . 45 ദിവസത്തേയ്‌ക്കാണ് വിലക്ക് നീട്ടിയത് . “ചാനൽ സംസ്ഥാനത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് അസന്ദിഗ്ധമായി പ്രസ്താവിക്കുന്ന എല്ലാ സുരക്ഷാ സ്രോതസ്സുകളിൽ നിന്നുമുള്ള അപ്‌ഡേറ്റ് ചെയ്ത അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി സർക്കാർ ഏകകണ്ഠമായി ഇത് അംഗീകരിച്ചു.”- എന്നാണ് നിരോധനത്തെക്കുറിച്ച് ഇസ്രായേൽ കമ്മ്യൂണിക്കേഷൻസ് മന്ത്രി ഷ്ലോമോ കാർഹി പറഞ്ഞത്.
ഇസ്രായേലിൽ സംപ്രേക്ഷണം ചെയ്യാനും ഞങ്ങളുടെ സൈനികരെ അപകടത്തിലാക്കാനും അൽ ജസീറ തീവ്രവാദ ചാനലിനെ ഞങ്ങൾ അനുവദിക്കില്ലെന്നും കഹ്‌രി പ്രസ്താവനയിൽ പറഞ്ഞു. വിലക്ക് ഇനിയും നീട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അൽ ജസീറയ്‌ക്കുള്ള നിരോധനം ടെൽ അവീവ് ജില്ലാ കോടതി ബുധനാഴ്ച ശരിവച്ചു .
ഇസ്രായേൽ-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകൾ കാരണമാണ് അൽ ജസീറയുടെ ഇസ്രായേലിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഇസ്രായേൽ സർക്കാർ ഏകകണ്ഠമായി തീരുമാനിച്ചത്.